വികസന പദ്ധതികൾക്ക്‌ 
ആലപ്പുഴയിലും വൻ പിന്തുണ

സിൽവർലൈൻ ജനസമക്ഷം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു


ആലപ്പുഴ സംശയങ്ങളും ആശങ്കകളും ഒന്നൊന്നായി ദുരീകരിക്കപ്പെട്ടപ്പോള്‍ ഭാവി തലമുറകള്‍ക്കു വേണ്ടിയുള്ള വികസനപദ്ധതിക്ക് പിന്തുണയറിയിച്ച് ജനം. ആലപ്പുഴ എസ്ഡിവി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിലാണ് വിവിധ മേഖലകളില്‍ നിന്നുള്ളവർ പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് വിലയിരുത്തിയത്‌. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവു കൊണ്ടും പരിപാടി ശ്രദ്ധേയമായി.  ആലപ്പുഴ ജില്ലയിലും സംസ്ഥാനത്ത് പൊതുവിലും ഗതാഗതമേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പദ്ധതി ശാശ്വതപരിഹാരമാകുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവച്ചത്. പദ്ധതിയുടെ സാങ്കേതികകാര്യങ്ങള്‍, പരിസ്ഥിതി പ്രത്യാഘാതം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സംശങ്ങള്‍ക്ക് മന്ത്രി സജി ചെറിയാനും കെ -റെയില്‍ മാനേജിങ്‌ ഡയറക്‌ടര്‍ വി അജിത്കുമാറും മറുപടി നല്‍കി. പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം സദസില്‍ നിന്നുണ്ടായി. മന്ത്രി പി പ്രസാദ്‌ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സജിചെറിയാൻ അധ്യക്ഷനായി. കെ റയിൽ എംഡി വി അജിത്‌‌കുമാർ പദ്ധതി വിശദീകരിച്ചു. Read on deshabhimani.com

Related News