തേമ്പാമുട്ടത്ത് യുവാവിന് വെട്ടേറ്റു 
പ്രതികൾ പിടിയിൽ



  നേമം ബാലരാമപുരം തേമ്പാമുട്ടത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേമ്പാമുട്ടം സ്വദേശി ശ്രീകുട്ടന്‌ (26)ആണ് വെട്ടേറ്റത്. വ്യാഴം രാവിലെ എട്ടോടെ തേമ്പാമൂട് ചാനൽപാലത്തിന് സമീപത്തുവച്ച് ബൈക്കിലെത്തിയ  അക്രമികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഇവർ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. തലയിലും കൈയിലും വയറിലും വെട്ടേറ്റു കിടന്ന ശ്രീകുട്ടനെ നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ശ്രീകുട്ടന്റെ മൊഴിയിൽനിന്ന്‌ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ്  മണിക്കൂറുകൾക്കുള്ളിൽ അവരെ അറസ്റ്റ് ചെയ്തു. തേമ്പാമുട്ടം സ്വദേശികളായ രാജേഷ്(33), കണ്ണൻ(32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ബാലരാമപുരം എസ്എച്ച്ഒ ബിജുകുമാർ, എസ്ഐ വിനോദ്, നെയ്യാറ്റിൻകൾ എസ്ഐ സെൻന്തിൽ, സിപിഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലേ ദിവസം നടന്ന  ഒരു ബർത്ത്ഡേ പാർട്ടിക്കിടയിൽ  ശ്രീകുട്ടനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി.  ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ രാജേഷ് എന്ന് പൊലീസ് പറഞ്ഞു.   Read on deshabhimani.com

Related News