കുടുംബത്തിന് 
ധനസഹായം 
അനുവദിക്കും: മന്ത്രി



മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാൻ റവന്യൂ മന്ത്രി അഡ്വ. കെ രാജൻ  ജില്ലാ കലക്ടർക്ക്  നിർദേശം നൽകി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട്  മന്ത്രിയുടെ അധ്യക്ഷതയിൽ  അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ   റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ വകുപ്പ് സെക്രട്ടറിയോടും മന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News