ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി

നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപ്പന എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേന നെഹ്റു ട്രോഫി വള്ളംകളി ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. റവന്യൂ ഡിവിഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കലക്‌ടർ സൂരജ് ഷാജി, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്‌റ്റ്‌ മേധാവി എ ലക്ഷ്‌മി, തത്തംപള്ളി ബ്രാഞ്ച് മാനേജർ ബി രമ്യ എന്നിവർ പങ്കെടുത്തു. പേ ടിഎം, ടിക്കറ്റ് ജീനി (Ticketgenie) എന്നിവ മുഖേനയും ടിക്കറ്റ് വിൽപ്പനയുണ്ട്. ഇതിന്റെ ലിങ്ക്  tthps://nehrturophy.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. സാധാരണ ടിക്കറ്റുകളുടെ വിൽപ്പന ചൊവ്വ ആരംഭിക്കും. കാസർകോട്, വയനാട്, കണ്ണൂർ, ഇടുക്കി എന്നിവ ഒഴികെ പത്തു ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാകും. പബ്ലിസിറ്റി കമ്മിറ്റി 
ഓഫീസ് തുറന്നു ആലപ്പുഴ  നെഹ്റുട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് കലക്‌ടറേറ്റിൽ കലക്‌ടർ വി ആർ കൃഷ്‌ണതേജ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ സൗമ്യരാജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജസ്‌റ്റിൻ ജോസഫ്, കെ നാസർ, റോയ് പാലത്ര, എബി തോമസ്, എസ് സജിത്ത്, ടി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.  എൻട്രികൾ അയക്കാം  ആലപ്പുഴ   നെഹ്‌റുട്രോഫി ജലമേളയുടെ പ്രചാരണാർഥമുള്ള വീഡിയോ മത്സരത്തിന് പബ്ലിസിറ്റി കമ്മിറ്റി എൻട്രികൾ ക്ഷണിച്ചു. പശ്ചാത്തലസംഗീതം ഉൾപ്പെടെ പരമാവധി ഒരു മിനിറ്റിൽ കവിയാത്ത എച്ച്ഡി ക്വാളിറ്റി വീഡിയോകളാണ് അയക്കേണ്ടത്‌. ആനിമേഷനും പരിഗണിക്കും. പകർപ്പവകാശ ലംഘനമില്ലാത്ത ദൃശ്യങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഡിവിഡി അല്ലെങ്കിൽ പെൻഡ്രൈവിൽ 19 വരെ എൻട്രികൾ അയക്കാം. ഒന്നാംസ്ഥാനത്തിന്‌ സ്വർണനാണയം സമ്മാനം നൽകും. എൻട്രികൾ അയക്കുന്ന കവറിൽ ‘68–--ാമത് നെഹ്‌റുട്രോഫി ജലമേള- പ്രൊമോഷൻ വീഡിയോ മത്സരം’ എന്ന്‌ രേഖപ്പെടുത്തണം. ഒരാൾ ഒരു എൻട്രിയേ സമർപ്പിക്കാവൂ. പേര്, മേൽവിലാസം, ഫോൺനമ്പർ, ഇ-–-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി നൽകണം. വിലാസം:- കൺവീനർ, നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, ആലപ്പുഴ- –- 688001 Read on deshabhimani.com

Related News