പന്മനയിലെ റോഡുകളുടെ 
നിർമാണ പുരോഗതി വിലയിരുത്തി



ചവറ പന്മന പഞ്ചായത്തിലൂടെ കടന്നുപോകുന്നതും നിര്‍മാണം പുരോഗമിക്കുന്നതുമായ റോഡുകൾ സുജിത് വിജയന്‍പിള്ള എംഎല്‍എ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു. ചാമ്പക്കടവ്, കല്ലുംമൂട്മുക്ക്, ഇടപ്പള്ളിക്കോട്ട, പന്മന എന്നീ റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താനാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. ആറുമുറിക്കട, പണിക്കത്ത്മുക്ക്, വലിയത്ത്മുക്ക്, പടപ്പനാല്‍ റോഡ് എന്നിവ ബിഎം ആൻഡ്‌ ബിസി സാങ്കേതിക മികവില്‍ പുനരുദ്ധാരണ ജോലികള്‍ നിര്‍വഹിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും നിര്‍ദേശം നല്‍കി.  ഈ റോഡുകള്‍ക്കുകൂടി തുക അനുവദിക്കുന്നതോടെ പന്മന പഞ്ചായത്തിലെ എല്ലാ പിഡബ്ല്യൂഡി റോഡുകളും ബിഎം ആന്‍ഡ് ബിസി സാങ്കേതിക നിലവാരത്തിലുള്ള റോഡിലായി മാറുമെന്ന് സുജിത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കരുനാഗപ്പള്ളി സബ് ഡിവിഷണല്‍ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എൻജിനീയര്‍  കെ എസ് ഭാമ, അസിസ്റ്റന്റ്‌ എൻജിനിയര്‍ മുരുകേശ്കുമാര്‍ തുടങ്ങിയവർ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. Read on deshabhimani.com

Related News