സ്വാതന്ത്ര്യദിന ആശംസകളുമായി അവർ കത്തുകളെഴുതി

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശംസകൾ നേരാം ആഘോഷിക്കാം പരിപാടി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ പ്രിയപ്പെട്ടവർക്കും പ്രമുഖരായ വ്യക്തികൾക്കും സ്വാതന്ത്ര്യദിന ആശംസകൾ കത്തിലൂടെ നേർന്നു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.  ഇൻലന്റിൽ ആദ്യമായി കത്തെഴുതുന്നതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ. എൻസിസിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആശംസകൾ നേരാം... ആഘോഷിക്കാം എന്ന പേരിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ അനിൽ ആർ പാലവിള അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ മഹേഷ് ജയരാജ്, പ്രിൻസിപ്പൽ വീണാറാണി, പ്രഥമാധ്യാപിക പി രശ്മിദേവി, ഷിഹാബ് എസ് പൈനുംമൂട്, ജെ പി ജയലാൽ, ഹവിൽദാർ മനീഷ് എന്നിവർ പങ്കെടുത്തു. എൻസിസി ഓഫീസേഴ്സായ എച്ച് സതീഷ് സ്വാഗതവും വി ജി ബോണി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News