വല്ലതും കണ്ടുപിടിക്കാം



പെരിയ ക്ലാസ്‌മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിങ്‌ ലാബ് സജ്ജമായി. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ലാബ്‌ ഒരുങ്ങിയത്.  കോഡിങ്‌, റോബോട്ടിക്‌സ്‌, ത്രീഡി പ്രിന്റർ, സെൻസർ ടെക്‌നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിങ്‌ ലാബിലുണ്ട്‌.  ഉപകരണങ്ങൾക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറുമുതൽ പത്തുവരെയുള്ള കുട്ടികൾ ഇവിടെ പരീക്ഷണത്തിനെത്തും. സ്വതന്ത്ര ഗവേഷണം, വിദഗ്ധരുടെ ക്ലാസ്‌, സംഘ ചർച്ച, പരിശീലനം, പ്രദർശനം, മത്സരം എന്നിവയും അനുബന്ധമായി നടത്തും. ലാബ് 16ന്‌ പകൽ മൂന്നിന്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും.     Read on deshabhimani.com

Related News