നഴ്സസ് ദിനമാചരിച്ചു

പ്രിയ സുന്ദറിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദരിക്കുന്നു


തിരുവനന്തപുരം ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സസ് ദിനാചരണം നടത്തി.  മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ സുന്ദറിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത്ര പുസ്തകവും പൊന്നാടയും നൽകി ആദരിച്ചു.  പ്രസിഡന്റ് പി കെ എസ് രാജൻ, സിന്ദൂരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സബീർ തിരുമല, ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളായ മോഹൻ കരമന, സതീഷ് ശ്രീകണ്ഠേശ്വരം, പ്രവീൺ വലിയശാല, പവിത്രൻ തുടങ്ങിയവരും പങ്കെടുത്തു. നഴ്സുമാരെ അനുമോദിച്ച്‌ പട്ടം എസ്‌യുടി ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു.  ആശുപത്രിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉഘാടനം ചെയ്തു.  ചടങ്ങിൽ ആശുപത്രിയിലെ എല്ലാ നഴ്‌സുമാരെയും മെമന്റോ നൽകി ആദരിച്ചു.  ഡോ. കെ പി പൗലോസ് ,ഡോ രമേശൻ പിള്ള , ഡോ.ഉണ്ണികൃഷ്ണൻ, ഡോ. രാജശേഖരൻ നായർ , ഡോ. കെ ലളിത എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News