പേരിനൊപ്പം 
നാടിന്റെ നാമംപതിച്ചവർ

കാവാലം തിരുവരങ്ങിൽ കർണഭാരം നാടകം കാണുന്ന
നെടുമുടിവേണു (ഫയൽചിത്രം)നഷ്ടമായി രണ്ടാമത്തെ 



ആലപ്പുഴ കുട്ടനാടൻ ഗ്രാമങ്ങളുടെ നാമം പേരിനൊപ്പംചൂടി  കലാസാഹിത്യ ലോകത്ത്‌  തലയെടുപ്പോടെനിന്ന  ഒരാൾകൂടി വിടവാങ്ങി. തകഴി ശിവശങ്കരപ്പിള്ള, കാവാലം നാരായണപണിക്കർ,  എന്നിവർക്കൊപ്പം നെടുമുടി വേണു കൂടി അരങ്ങൊഴിയുന്നതോടെ മറയുന്നത് കുട്ടനാടിന്റെ പേരുകേട്ട ഒരുതലമുറ കൂടിയാണ്.   തകഴി ശിവശങ്കരപ്പിള്ളയെന്ന കുട്ടനാടിന്റെ ഇതിഹാസകാരനും തന്റെ കൃതികൾക്കൊപ്പം ചേർത്ത് പിടിച്ചത് ജനിച്ചുവളർന്ന മണ്ണിന്റെ പേര്. 1999ൽ വിടപറഞ്ഞിട്ടും ഒരു കാലത്തിന്റെ സാമൂഹ്യചിത്രം തെളിച്ച നോവലുകളിലൂടെ തകഴിയെന്ന നാടും ജ്ഞാനപീഠ  ജേതാവുകൂടിയായ ശിവശങ്കരപ്പിള്ളയും ഇന്നും ആസ്വാദക മനസിലുണ്ട്.   നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ തുടങ്ങിയ മുദ്രകൾ പതിപ്പിച്ച നാരായണപ്പണിക്കരും  നാടിന്റെ പേര് വിളിച്ചറിയിച്ചു. കാവാലം എന്നുകേട്ടാൽ മാത്രം ആളെയും നാടിനെയും തിരിച്ചറിയുന്ന വിധം ആ രചനകൾ മനുഷ്യമനസിൽ ഇടംനേടി. 2016 ജൂൺ 26ന് 88ാം വയസിൽ കലാലോകത്തോട് വിടപറഞ്ഞ കാവാലം ഇന്നും അതേ സ്ഥലനാമത്തിൽ തലമുറകൾ താണ്ടി ജീവിക്കുന്നു.   ഇങ്ങനെ നാടിനെ നെഞ്ചോട് ചേർത്തുപിടിച്ച കലാകാരനായിരുന്നു നെടുമുടി വേണുവും. താമസം മാറ്റിയെങ്കിലും എന്നും കുട്ടനാടിന്റെ മണവും താളവും മനസിൽ സൂക്ഷിച്ച അതുല്യനടൻ. 1978ൽ സിനിമയിൽ അരങ്ങേറിയശേഷം നെടുമുടിയെന്നാൽ നെടുമുടി വേണു എന്ന് മനസിൽ പതിയാൻ അധികകാലം വേണ്ടിവന്നില്ല. മലയാളിയുടെ ​ഗൃഹാതുരതയിലേക്ക് തന്റെ പേരുകൂടി എഴുതിച്ചേർത്ത് നെടുമുടി വിടപറയുകയാണ്.     Read on deshabhimani.com

Related News