എന്നും ആത്മസുഹൃത്ത്‌



മലപ്പുറം നിത്യബന്ധുവാണ്‌ ദേശാഭിമാനി. കുട്ടിക്കാലംതൊട്ടുള്ള അടുപ്പം. വിദ്യാർഥിയായിരിക്കെ ദേശാഭിമാനി ബാലസംഘത്തിന്റെ ആലങ്കോട്‌ യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു. കലാപ്രവർത്തനങ്ങളുടെ തുടക്കവും അവിടെനിന്നാണ്‌. ദേശാഭിമാനിയിൽ ബാലസംഘം പ്രവർത്തനങ്ങളുടെ വാർത്ത വരുമ്പോൾ സ്വന്തം പേര്‌ അച്ചടിച്ചത്‌ കാണാൻ കൊതിച്ച കാലം മറക്കുന്നില്ല. അന്നുതുടങ്ങിയ ആത്മബന്ധത്തിന്‌ ഇന്നും പോറലേറ്റിട്ടില്ല.       സത്യത്തിന്റെ പക്ഷത്തുനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. അടിസ്ഥാന ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുംവേണ്ടി പത്രപ്രവർത്തനത്തെ പോരാട്ടമാക്കിയ ചരിത്രമാണ്‌ അതിന്‌ പറയാനുള്ളത്‌.  മൂലധന താൽപ്പര്യങ്ങൾ നിയന്ത്രിക്കുന്ന പത്രമേഖലയിൽ പാവപ്പെട്ടവരുടെ സാമൂഹിക–- സാംസ്‌കാരിക വിമോചനത്തിന്‌ ജനപക്ഷ ബദൽ സൃഷ്ടിച്ച പത്രങ്ങളുടെ മുൻനിരയിലാണ്‌ ദേശാഭിമാനിയുടെ സ്ഥാനം.       മൂലധന താൽപ്പര്യങ്ങളും ഫാസിസ്‌റ്റ്‌–- വർഗീയവ്യാപനവും സമൂഹത്തെ വല്ലാതെ രോഗഗ്രസ്തമാക്കുന്ന ഇക്കാലത്ത്‌ ദേശാഭിമാനിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത്‌ പാവപ്പെട്ടവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ ചരിത്രദൗത്യമാണ്‌. ദേശാഭിമാനിയുടെ സാർവത്രികമായ പ്രചാരണ ദൗത്യത്തിൽ പുരോഗമനേച്ഛുക്കളായ എല്ലാ മനുഷ്യസ്‌നേഹികളും പങ്കുചേരട്ടെ. Read on deshabhimani.com

Related News