നാടുണർത്തി വാഹനജാഥകൾ

ജനജാഗ്രതാ സദസിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വാഹനജാഥ പാലായിൽ ക്യാപ്ടൻ അഡ്വ. റെജി സഖറിയയ്ക്ക് പതാക കെെമാറി സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്യുന്നു


കോട്ടയം ബിജെപിയുടെ കള്ളപ്രചാരണങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാറിന്റെ ആക്രമണങ്ങൾക്കും എതിരെ 13ന്‌ തിരുനക്കര മൈതാനത്ത്‌ നടക്കുന്ന ജനജാഗ്രതാ സദസ്സിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച  വാഹനജാഥകൾക്ക്‌ ആവേശകരമായ വരവേൽപ്പ്‌. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിൽ മൂന്ന്‌ ജാഥകളാണ്‌ ജില്ലയിൽ പര്യടനം നടത്തിയത്‌. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ നയിച്ച ജാഥ പാലായിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്‌തു. പി എം ജോസഫ്‌ അധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌ടനു പുറമെ വൈസ്‌ ക്യാപ്‌ടൻ കെ ജയകൃഷ്‌ണൻ, മാനേജർ എം പി ജയപ്രകാശ്‌, ജാഥാംഗങ്ങളായ കെ കെ ഗണേശൻ, കെ കെ രമേശൻ, കെ ബി രമ, വി കെ സുരേഷ്‌ കുമാർ, ഷാർളി മാത്യു, സുനിത ശ്രീകുമാർ, കെ ആർ അജയ്‌, കെ കുഞ്ഞപ്പൻ, അനിൽ മത്തായി, ടി ആർ സുഗതൻ, കെ വിജയൻ, ബന്നി ജോസഫ്‌, എ പി ജയൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ക്യാപ്‌ടനായ ജാഥ കൊല്ലപ്പള്ളിയിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ എ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌ടനു പുറമെ വൈസ്‌ ക്യാപ്‌ടൻ കെ സി ജോസഫ്‌, മാനേജർ അഡ്വ. വി എൻ ശശിധരൻ, ജാഥാംഗങ്ങളായ വി പി ഇബ്രാഹിം, വി പി ഇസ്‌മയിൽ, ജോയി ജോർജ്‌, ഡി സേതുലക്ഷി, എസ്‌ വിനോദ്‌, ജോസഫ്‌ ഫിലിപ്പ്‌, ഷമീം അഹമ്മദ്‌, സജിൻ വട്ടപ്പള്ളി, പി എസ്‌ വിനോദ്‌, സി എം വർക്കി, സജേഷ്‌ ശശി എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ ക്യാപ്‌ടനായ ജാഥ കുടയംപടിയിൽ പ്രൊഫ. എം ടി ജോസഫ്‌ ഉദ്‌ഘാടനംചെയ്‌തു. ആർ പ്രമോദ്‌ ചന്ദ്രൻ അധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌ടന്‌ പുറമെ വൈസ്‌ ക്യാപ്‌ടൻ പി എൻ ബിനു, മാനേജർ പി ജെ വർഗീസ്‌, ജാഥാംഗങ്ങളായ കെ കെ ഹരിക്കുട്ടൻ, കെ ജെ അനിൽകുമാർ, അഡ്വ. ഷീജ അനിൽ, പി എൻ പ്രദീപ്‌, ടി എസ്‌ രഞ്ജു, അഡ്വ. വി ജയപ്രകാശ്‌, എം എസ്‌ സാനു, ഇ എസ്‌ ബിജു, കെ എസ്‌ ഗിരീഷ്‌, വി എൻ പീതാംബരൻ, എ കെ ബാബു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News