എൽഡിഎഫ് 
സ്വാതന്ത്ര്യ സംരക്ഷണറാലിയും സമ്മേളനവും ഇന്ന്



വൈക്കം വൈക്കം സത്യഗ്രഹഭൂമിയിൽ എൽഡിഎഫ് നേതൃത്വത്തിൽ സ്വാതന്ത്ര്യ സംരക്ഷണറാലിയും സമ്മേളനവും വെള്ളിയാഴ്ച നടത്തും.  വൈകിട്ട് നാലിന്  സ്വാതന്ത്ര്യസമര സേനാനികളുടെ ഛായാചിത്രങ്ങളേന്തി എൽഡിഎഫ് പ്രവർത്തകർ റാലിയിൽ അണിനിരക്കും.   സിപിഐ എം പ്രവർത്തകർ തെക്കേനടയിലെ ഏരിയ കമ്മിറ്റി ഓഫീസും സിപിഐ പ്രവർത്തകർ ഇണ്ടംതുരുത്തി മനയും  എൽഡിഎഫിലെ മറ്റ് കക്ഷികൾ വടക്കേനട ദേവസ്വം ഗ്രൗണ്ടും കേന്ദ്രീകരിച്ച് റാലിയായി പടിഞ്ഞാറേ ഗോപുരനടയിൽ എത്തിയശേഷം സംയുക്തമായി ബോട്ട് ജെട്ടി മൈതാനിയിലേക്ക് നീങ്ങും. തുടർന്ന് ബോട്ട് ജെട്ടി മൈതാനിയിൽ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. റാലിയും സമ്മേളനവും വിജയിപ്പിക്കാൻ മുഴുവൻ എൽഡിഎഫ് പ്രവർത്തകരും പങ്കെടുക്കണമെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. പി കെ ഹരികുമാറും കൺവീനർ ടി എൻ രമേശനും അഭ്യർഥിച്ചു. Read on deshabhimani.com

Related News