കൊലയാളിയെ സംരക്ഷിക്കാൻ 
യൂത്ത് കോൺഗ്രസ്–ലീഗ് പ്രചാരണം അപലപനീയം: ഡിവൈഎഫ്ഐ



പാലക്കാട്‌ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സൂര്യപ്രിയയെ ആർഎസ്എസ് പ്രവർത്തകൻ സുജീഷ് കഴുത്ത് ഞെരിച്ചു കൊന്നതിൽ യൂത്ത് കോൺഗ്രസ്, ലീഗ് നേതാക്കളും അണികളും നടത്തുന്ന ഹീനമായ പ്രചാരണം അപലപനീയമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌. പ്രതി സുജീഷും കുടുംബവും ചീക്കോട്ടെ ആർഎസ്എസ്സുകാരാണ്‌. ആർഎസ്എസ് ചീക്കോട് എന്ന കൂട്ടായ്മയിൽ അംഗവുമാണ്.  പ്രദേശത്തെ ബിജെപിയോഗങ്ങൾ നടക്കുന്നത് സുജീഷിന്റെ വീട്ടിലാണ്. ഇതാണ് വസ്തുത എന്നിരിക്കെ പ്രതിയുടെ ആർഎസ്എസ് പശ്ചാത്തലം ഒളിച്ചുവയ്‌ക്കാൻ യൂത്ത് കോൺഗ്രസ്–- ലീഗ് പ്രവർത്തകരും നേതാക്കളും സൈബർ ഇടങ്ങളിൽ വ്യാപകമായി നുണ പ്രചരിപ്പിക്കുന്നു.  കൊലപാതകങ്ങളെ അപലപിക്കുന്നതിനു പകരം പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന അസംബന്ധപ്രചാരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ നെറികെട്ട നീക്കമാണ് നടത്തുന്നത്.  കള്ളപ്രചാരണം നടത്തിയ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News