ഇത്‌ ജയപ്രകാശിന്റെ 
സ്വന്തം അടുപ്പ്‌

പേറ്റന്റ്‌ ലഭിച്ച അടുപ്പുമായി 
ജയപ്രകാശ്‌


കൊയിലാണ്ടി  ജയപ്രകാശ് ജെ പി ടെക്ക് ഡിസൈൻ ചെയ്തു നിർമിച്ച "പുകയും തീയാകും' പോർട്ടബിൾ അടുപ്പിന് പേറ്റന്റ്. 20 വർഷത്തെ കാലാവധിയിലാണ് പേറ്റന്റ്‌ അനുവദിച്ചത്. ഇത്തരം അടുപ്പുകൾ നിർമിച്ചു വിൽക്കാനുള്ള കുത്തകാവകാശമാണ് ഇതോടെ ലഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജിക്കുകീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനാണ് പാറ്റന്റിനുള്ള ശ്രമങ്ങൾ നടത്തിയതും മുഴുവൻ ചെലവും വഹിച്ചതും. ഈ കണ്ടുപിടുത്തത്തിന്‌ സംസ്ഥാന–-ദേശീയ പുരസ്‌കാരങ്ങൾ ജയപ്രകാശിന് ലഭിച്ചിട്ടുണ്ട്‌. ഇന്ത്യ–-പാക്ക് അതിർത്തിയിൽ സൈനികർക്ക് പുകയില്ലാത്ത അടുപ്പ്‌ നിർമാണത്തിൽ പരിശീലനം നൽകിയും ഇന്ത്യ–-ചൈന ഗ്രാമീണ മേഖലയ്‌ക്കനുയോജ്യമായ വിറകടുപ്പുകൾ ചൈനയിലെ അടുപ്പു നിർമാതാവിനൊപ്പം ഡിസൈൻ ചെയ്തുമെല്ലാം ജയപ്രകാശ് ശ്രദ്ധിക്കപ്പെട്ടിരുന്നു. കശ്മീർ സർവകലാശാലയുമായും എൻഐഐടി കശ്മീരുമായും എൻഐഎഫ് കശ്മീർ വിങ്ങുമായും ചേർന്ന് കശ്മീരിലെ ജനങ്ങൾക്കാവശ്യമായ രീതിയിലുള്ള റൂം ഹീറ്റർ ഡിസൈൻ ചെയ്തതിന്റെ തുടർ പരീക്ഷണങ്ങൾ കൊടൈക്കനാലിലും ഡെറാഡൂണിലും ഇപ്പോഴും നടക്കുകയാണ്. കൊയിലാണ്ടി കോമത്തുകര സ്വദേശിയാണ്‌. ഭാര്യ: റാണി. മക്കൾ:- തീർത്ഥ, കാവ്യ. Read on deshabhimani.com

Related News