കള്ളുഷാപ്പ് മാറ്റും



മാന്നാർ ജനവാസകേന്ദ്രത്തിൽ പ്രവർത്തിച്ച കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. മാന്നാർ പഞ്ചായത്ത് 10–--ാം വാർഡിൽ കുരട്ടിക്കാട് ചിറ്റമേത്ത് പടിയിൽ ഒരാഴ്‌ചമുമ്പ്‌ തുറന്ന ഷാപ്പാണ് മാറ്റിസ്ഥാപിക്കുക. ഷാപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച്‌ ഷാപ്പ് അടച്ചു. എന്നാൽ ഷാപ്പുടമ ഹൈക്കോടതി വിധി സമ്പാദിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി. ഇതോടെ സർവകക്ഷി യോഗം വിളിച്ചുചേർത്ത്‌ ഷാപ്പ് ജനവാസ കേന്ദ്രത്തിൽനിന്ന് മാറ്റാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.  മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി രത്നകുമാരി, വൈസ് പ്രസിഡന്റ്‌ സുനിൽ ശ്രദ്ധേയം, ബ്ലോക്ക്‌‌ പഞ്ചായത്തംഗം ബി കെ പ്രസാദ്, എൽഡിഎഫ് കൺവീനർ പി എൻ ശെൽവരാജൻ, വി ആർ ശിവ പ്രസാദ്, രാധാമണി ശശീന്ദ്രൻ, ഹരി കുട്ടമ്പേരൂർ, കുട്ടൻ, പി ജി അനന്തകൃഷ്ണൻ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News