നമുക്കൊരുക്കാം, അവർ പഠിക്കട്ടെ 
പഠനോപകരണ വിതരണം

നമുക്കൊരുക്കാം, അവർ പഠിക്കട്ടെ പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി കെ രാധാകൃഷ്ണന്‍ 
നിര്‍വഹിക്കുന്നു


എളനാട് "നമുക്കൊരുക്കാം, അവർ പഠിക്കട്ടെ' എസ്എഫ്ഐ ക്യാമ്പയിനിന്റെ ഭാഗമായുള്ള പഠനോപകരണ വിതരണത്തിന്‌ ജില്ലയിൽ തുടക്കം. തിരുമണി ട്രൈബൽ മേഖലയിലെ വിദ്യാർഥികൾക്ക്   നൽകി ജില്ലാതല ഉദ്ഘാടനം   മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്  ആർ വിഷ്ണു  അധ്യക്ഷനായി. സിപിഐ എം ലോക്കൽ  സെക്രട്ടറി കെ സി ജോർജ്, പഞ്ചായത്തം​ഗം കെ നീതു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, വൈസ് പ്രസിഡന്റ് ബി എസ് ജ്യോത്സന, ജോയിന്റ് സെക്രട്ടറിമാരായ എം ആർ അനന്തു, എസ് വിഷ്ണുപ്രഭാകരൻ,  ജില്ലാ കമ്മിറ്റി അംഗം ആരതി അജിത്ത്‌, ഏരിയ പ്രസിഡന്റ് യു എസ് റിതിൻ, പി പി അശ്വിൻ,   കെ വി സജി, രുഗ്മിണി, സാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News