ഇനി മുളങ്കുടിലുകളിൽ ചെന്നു രാപ്പാർക്കാം...



ചിറ്റാർ തണ്ണിത്തോട് അടവിയിൽ മരമുകളിലെ മുളങ്കുടിലുകളുടെ (ട്രീ ടോപ് ബാംബു ഹട്ട്) അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വനം വകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പേരുവാലിയിലെ മുളങ്കുടിലുകൾ ചോർച്ച മൂലം നശാവസ്ഥയിലായിയിരുന്നു. അറ്റകുറ്റപ്പണികൾ വൈകിയതു മൂലം  സഞ്ചാരികൾക്ക് താമസത്തിന് നൽകാൻ കഴിഞ്ഞില്ല. ശക്തമായ കാറ്റിൽ മരം വീണ് കുടിലിന് നാശം നേരിട്ടതിനാലാണ്‌ ഉപയോഗിക്കാനാവാതെ വന്നത്. വനത്തിനുള്ളിലെ കല്ലാറിന്റെ തീരത്ത് ശാന്തമായ അന്തരീക്ഷത്തിൽ തണുത്ത കാറ്റേറ്റ് രാത്രിയിൽ രാപാർക്കാൻ നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. കുടിലിൽ ഇരുന്നാൽ കാട്ടുമൃഗങ്ങളെ കാണാൻ കഴിയും. കൂട്ടവഞ്ചി യാത്ര നടത്തി വനമേഖലയിലെ കാഴ്ചകളും സമീപ പ്രദേശത്തെ വെള്ളച്ചാട്ടവും കാടിന്റെ  മനോഹാരതയും കണ്ടാണ്‌  മുളങ്കുടിലിൽ തങ്ങാൻ കഴിയുക.  ബാംബു കോർപ്പറേഷന്റെ ചുമതലയിൽ മുളയും മുള ഉൽപ്പന്നങ്ങളും ഉപയോഗിച്ച്‌ നിർമിച്ച 5 ഹട്ടും ഡൈനിങ്‌ ഹാളുമാണ് ഇവിടെയുള്ളത്.2016 സെപ്‌തംബറിലാണ് സഞ്ചാരികൾക്കായി ഇവ തുറന്നു കൊടുത്തത്. തുടക്കത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്നങ്കിലും പിന്നീട് പല സീസണിലും പ്രയോജനപ്പെടുത്താനായില്ല. അറ്റകുറ്റപ്പണികൾ യഥാസമയം തീർക്കാതിരുന്നതും ഓൺലൈൻ ബുക്കിങ്‌ സൗകര്യം ഏർപ്പെടുത്താതിരുന്നതുമാണ് ലഭിക്കേണ്ട മികച്ച വരുമാനം നഷ്ടമാക്കിയത്.മുൻപ് വേണ്ടത്ര ആസൂത്രണമില്ലാതെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്.      ഒരു വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അന്ന് മുളങ്കുടിലുകളുടെ മേൽക്കൂര ബലപ്പെടുത്താൻ കാര്യമായൊന്നും ചെയ്തില്ല. ഇതു കാരണം മേൽകൂരയ്ക്കു ചോർച്ചയുണ്ടായി. മരം വീണ് നശിച്ച ഒരു മുളങ്കുടിൽ അറ്റകുറ്റപ്പണി നടത്തുകയും മറ്റുള്ളവയുടെ മേൽക്കൂര ബലപ്പെടുത്തി വയറിങ്‌, പെയിന്റിങ്‌ ജോലി  കളുമാണ് ഇപ്പോൾ ആരംഭിച്ചത്‌.ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാകും. Read on deshabhimani.com

Related News