ബാലസംഘം ഏരിയ സമ്മേളനം

ബാലസംഘം വിളപ്പിൽ ഏരിയ സമ്മേളനം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് എംഡി ജി ശങ്കർ ഉദ്ഘാടനം ചെയ്യുന്നു


പാളയം  ബാലസംഘം പാളയം ഏരിയ സമ്മേളനം  കവി ഗിരീഷ് പുലിയൂർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉത്തര ഷാജി അധ്യക്ഷയായി. ഏരിയ സെക്രട്ടറി അമൽ കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ അബിജിത്‌ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെന്ററംഗം പി കൃഷ്‌ണൻ, ജില്ലാ കൺവീനർ കെ ജയപാൽ, കോഓർഡിനേറ്റർ അശ്വതി ചന്ദ്രൻ, ജോയിന്റ് കൺവീനർ എസ്‌ ആർ ശ്രീലത, സെന്ററംഗം കെ സുഭദ്രാമ്മ, ഏരിയ മുഖ്യ രക്ഷാധികാരി സി പ്രസന്നകുമാർ, കൺവീനർ എച്ച്‌ ജയചന്ദ്രൻ, കോഓർഡിനേറ്റർ ആർ എസ്‌ കിരൺദേവ് എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സ്നേഹ അനുവിനെ വി കെ പ്രശാന്ത് എംഎൽഎ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ഐ പി ബിനു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എസ്‌ ആർ പാർവതി (പ്രസിഡന്റ്),  അമൽ കൃഷ്ണ  (സെക്രട്ടറി), ആർ എസ്‌ കിരൺദേവ്  (കൺവീനർ ), എ രാജശേഖരൻ (കോഓർഡിനേറ്റർ). വിളപ്പിൽ ബാലസംഘം വിളപ്പിൽ ഏരിയ സമ്മേളനം   ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്  എംഡി ജി ശങ്കർ ഉദ്ഘാടനം ചെയ്തു. ദേവിക എസ് ബാബു അധ്യക്ഷയായി. ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്. സംസ്ഥാന ജോയിന്റ്‌ കൺവീനർ വിജയകുമാർ, ജില്ലാ കൺവീനർ കെ ജയപാൽ, ജില്ലാ കോഓർഡിനേറ്റർ അശ്വതി, സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, സംഘാടകസമിതി ചെയർമാൻ വി എസ് ശ്രീകാന്ത്, ജനറൽ കൺവീനർ എസ് ശിവപ്രസാദ് ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജയചന്ദ്രൻ, കെ സുകുമാരൻ, അരുൺ ലാൽ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ സാംസ്കാരിക കൂട്ടായ്മയായ സർഗവേദി യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നാടകവും  സംഘടിപ്പിച്ചു. ഭാരവാഹികൾ: എ ആദിത്യൻ  (പ്രസിഡന്റ്), എ എം  അബിത (സെക്രട്ടറി), എസ് സന്തോഷ് കുമാർ (കൺവീനർ), എം എസ് ബിനോയ്  (-കോ ഓർഡിനേറ്റർ). വെള്ളറട ബാലസംഘം വെള്ളറട ഏരിയാ സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അമാസ് ശേഖർ ഉദ്ഘാടനം ചെയ്തു.  ഭാരവാഹികൾ: നീതു (പ്രസിഡന്റ്‌), അഖിൽ (സെക്രട്ടറി), വി കെ കുമാർ (കൺവീനർ ), ജെ അഹല്യ (കോഓർഡിനേറ്റർ), വിജയ് ലൗലി (നവ മാധ്യമ കൺവീനർ), എൽ പ്രേമലത (അക്കാദമിക് കൺവീനർ), നിതിൻ രാജ്, ശ്രീകല (ജോയിന്റ്‌ കൺവീനർമാർ) Read on deshabhimani.com

Related News