വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി
ആഭരണം കവർന്ന സംഭവം: ഒരാൾ അറസ്റ്റിൽ



നേമം മൊട്ടമൂട് മണലുവിളയ്ക്ക് സമീപം വഴിയാത്രക്കാരിയെ കാറിൽ  തട്ടിക്കൊണ്ടുപോയി ആഭരണം കവർന്നശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തൃച്ചിയിൽ താമസിക്കുന്ന മലയിൻകീഴ് സ്വദേശി ഗണേശനാ (44)ണ് അറസ്റ്റിലായത്. മോഷണത്തിന് ഉപയോഗിച്ച മഹീന്ദ്ര സൈലോ വാഹനവും കസ്റ്റഡിയിലെടുത്തു.  ജൂലൈ 29ന്  വൈകിട്ട് ആറോടെയാണ്‌  ഇടയ്ക്കോട് ഭാനുമതി മന്ദിരത്തിൽ പത്മകുമാരിയമ്മ (52)യെ തട്ടിക്കൊണ്ടുപോയത്. 40  പവൻ  ഇവരിൽനിന്ന്‌ ഊരിവാങ്ങിയ സംഘം  കാട്ടാക്കടയ്ക്ക് സമീപം കാപ്പിക്കാട്  റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  തമിഴ്നാട് പൊലീസിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ്  ഗണേശൻ. ജിവി പുരം പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസിലും നെയ് വേലി, ധാരാപുരം, തിരുപ്പൂർ, തിരുച്ചി പറങ്കിപ്പോട്ടെ, പുതുചത്രം  സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി, മോഷണ കേസുകളിലും  പ്രതിയാണ്.  കാട്ടാക്കട ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ ധനപാലൻ, എസ്ഐമാരായ വിൻസെന്റ്, അജീന്ദ്രകുമാർ, എഎസ്ഐ രാജേഷ് കുമാർ, എസ് സിപിഒമാരായ രതീഷ്, ശോഭ എന്നിവരടങ്ങിയ സംഘമാണ്   പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News