കർഷക സംഘം ജില്ലാ സമ്മേളനം: ഫണ്ട് ഏറ്റുവാങ്ങി

കർഷക സംഘം ജില്ലാ സമ്മേളനത്തിന് ബ്രാഞ്ചുകൾ സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഏറ്റുവാങ്ങുന്നു


 ഒല്ലൂർ പുത്തൂർ പുഴയോരം ഗാർഡൻസിൽ 27, 28 തിയതികളിൽ നടക്കുന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് ബ്രാഞ്ചുകൾ സ്വരൂപിച്ച  ഫണ്ട് കർഷക സംഘം ജില്ലാ നേതാക്കൾ ഏറ്റുവാങ്ങി. നെന്മണിക്കര, പാലിയേക്കര , ഒല്ലൂർ, അഞ്ചേരി എന്നീ ലോക്കലുകളിൽ നിന്ന് ജില്ലാ സെക്രട്ടറി പി കെ ഡേവീസും, തൃക്കൂർ, കല്ലൂർ, പുത്തൂർ ഈസ്റ്റ്, പുത്തൂർ വെസ്റ്റ് എന്നീ ലോക്കലുകളിൽ നിന്ന് ജില്ലാ പ്രസിഡൻ്റ് മുരളി പെരുനെല്ലി എംഎൽഎയും ഫണ്ട് ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിൽ സംഘാടക സമിതി ചെയർമാൻ കെ പി പോൾ, കൺവീനർ കെ വി സജു, എൻ എൻ ദിവാകരൻ, കെ എം വാസുദേവൻ, പി എസ് ബാബു, പി ജി ഷാജി, ജോസ് തെക്കേത്തല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News