കൃഷ്ണകുമാർ വായനശാലയ്ക്ക് 
വസ്തുനൽകി കുടുംബം



എഴുകോൺ  സിപിഐ എം കരീപ്ര നോർത്ത് ലോക്കൽ സെക്രട്ടറിയും നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവുമായിരിക്കെ അന്തരിച്ച കെ കൃഷ്ണകുമാറിന്റെ ഓർമയ്ക്കായി ചൂരപ്പൊയ്കയിൽ ആരംഭിച്ച വായനശാലയ്ക്ക് സൗജന്യമായി ഭൂമിവിട്ടുനൽകി കുടുംബം. കെ കൃഷ്ണകുമാർ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാനമന്ദിരം നിർമിക്കാൻ ആവശ്യമായ ഭൂമി കൃഷ്ണകുമാറിന്റെ കുടുംബം തന്നെയാണ് കൈമാറിയത്. കൃഷ്ണകുമാറിന്റെ ഭാര്യ ബി പ്രിയയാണ്‌ ഭൂമിനൽകിയത്‌. സിപിഐ എം ചൂരപ്പൊയ്ക ബി ബ്രാഞ്ച് സെക്രട്ടറിയും ലൈബ്രറി പ്രസിഡന്റുമായ ബി പ്രിയ ഭൂമിയുടെ രേഖ ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി.  ലൈബ്രറി രക്ഷാധികാരി സേതുരാജൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജി ത്യാഗരാജൻ, ലോക്കൽ സെക്രട്ടറി എ അജയഘോഷ്, എസ് അജയകുമാർ, സി ജനാർദനൻപിള്ള, ജി അജിത് കുമാർ, ഷൈൻ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനന്ദു ശേഖർ സ്വാഗതവും എം എസ് ദീപു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News