എസ് ഉദയകുമാറിനെ അനുസ്മരിച്ചു



 കിടങ്ങന്നൂർ   ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എസ് ഉദയകുമാറിന്റെ അഞ്ചാം അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്തു. കുറിച്ചിമുട്ടം എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ   ഡിവൈഎഫ്ഐ കിടങ്ങന്നൂർ മേഖല സെക്രട്ടറി എൻ ടി സൂരജ് അധ്യക്ഷനായി.   സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ അജയകുമാർ, പി ബി സതീഷ്‌കുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ഏരിയ കമ്മിറ്റി അംഗം അഡ്വ. സി ടി വിനോദ്, ഉദയകുമാറിന്റെ പിതാവും ഏരിയ കമ്മിറ്റി അംഗവുമായ പി കെ സത്യവ്രതൻ, കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ബാബുരാജ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നൈജിൽ കെ ജോൺ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ സുധീഷ് ബാബു, ട്രഷറർ ആർ ഡോണി, മേഖല പ്രസിഡന്റ് രാഹുൽ രഘുനാഥ്, മഹിളാ അസോസിയേഷൻ കോഴഞ്ചേരി ഏരിയ പ്രസിഡന്റ് അശ്വതി വിനോജ്  എന്നിവർ സംസാരിച്ചു. ചടങ്ങിൽ പത്ത്‌, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുധീഷ് ബാബു  സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം സ്‌നേഹ മോഹനൻ നന്ദിയും പറഞ്ഞു.   അനുസ്മരണത്തോട് അനുബന്ധിച്ചു രാവിലെ ഉദയകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡിവൈഎഫ്ഐ  കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ നീതു അജിത്ത്,  ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ സുധീഷ് ബാബു, മേഖല സെക്രട്ടറി എൻ ടി സൂരജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗം പി ബി സതീഷ് കുമാർ, ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ഏരിയ കമ്മിറ്റി അംഗം ബിജിലി പി ഈശോ,  സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ബാബുരാജ്, ഉദയകുമാറിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉദയകുമാർ അനുസ്‌മരണത്തോട് അനുബന്ധിച്ചു ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ഡിവൈഎഫ്ഐ യൂണിറ്റുകളിലും  പുഷ്പ്പാർച്ചനയും പതാക ഉയർത്തലും നടന്നു.  Read on deshabhimani.com

Related News