പി ബാല​ഗോപാലിനെ ട്രോളി വി കെ ശ്രീകണ്ഠന്‍



  പാലക്കാട് പി ബാലൻ അനുസ്മരണ വേദിയിൽ യുഡിഎഫ് ജില്ലാ കൺവീനർ പി ബാല​ഗോപാലിനെ ട്രോളി വി കെ ശ്രീകണ്ഠൻ എംപി. ബാലൻ പദവികൾക്കുപിന്നാലെ പോകാത്ത ദാനശീലനായ നേതാവായിരുന്നു. എന്നാൽ ഇപ്പോൾ ചിലർ സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്നായിരുന്നു ശ്രീകണ്ഠന്റെ പരിഹാസം. ബാല​ഗോപാലിനെ വേദിയിലിരുത്തിയായിരുന്നു പ്രസം​ഗം. പുനഃസംഘടനയിൽ അർഹമായ പരി​ഗണന ലഭിച്ചെന്നാരോപിച്ച് പി ബാല​ഗോപാൽ കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. രാജിക്കത്ത് എം എം ഹസന് കൈമാറിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന്  പിൻവലിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ പ്രസം​ഗം. ഡിസിസി സംഘടിപ്പിച്ച ബാലൻ അനുസ്മരണം വി എം സുധീരനാണ് ഉദ്ഘാടനം ചെയ്തത്. കോൺ​ഗ്രസിന് അപമതിപ്പുണ്ടാക്കിയെന്നും പൊതുസമൂഹത്തിൽ മോശമാക്കി ചിത്രീകരിച്ചെന്നും കാണിച്ച് ജില്ലയിലെ ഒരു വിഭാ​ഗം നേതാക്കൾ ബാല​ഗോപാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. രാജി വയ്ക്കുമെന്ന സമ്മർ​ദ്ദവും പിന്നാലെയുള്ള പിൻവലിക്കലും നാടകമായിരുന്നുവെന്നാണ് ഇവരുടെ വാദം. മാധ്യമങ്ങളെ അടക്കം കൂട്ടുപിടിച്ച് നടത്തിയ നാടകത്തിൽ പാർടിക്ക് വലിയ നാണക്കേടുണ്ടായി. ഇതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.  ജില്ലയിൽ എ ​ഗ്രൂപ്പ് ഷാഫി വിരുദ്ധരും അനുകൂലികളും എന്നിങ്ങനെ രണ്ടായി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലാണ്. ഷാഫിയെയും വി കെ ശ്രീകണ്ഠനെയും അനുകൂലിക്കുന്നവരാണ് നിലവിലെ ബാല​ഗോപാലിനെതിരെ പരാതി നൽകിയിരിക്കുന്നത്. Read on deshabhimani.com

Related News