തെറിവിളി; 
എക്‌സൈസ്‌ സിഐക്ക് സസ്‌പെൻഷൻ



തിരൂർ അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് വിവരം നൽകിയ പൊതുപ്രവർത്തകനെ തെറിവിളിച്ച എക്‌സൈസ്‌ ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്തു. തിരൂർ എക്‌സൈസ്‌ സിഐ ജിജു ജോസിനെയാണ് അന്വേഷണവിധേയമായി സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തത്. വാരണക്കരയിൽ നടക്കുന്ന അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ്‌ കോൺഗ്രസ് പ്രവർത്തകൻ ഫസലുദ്ദീൻ വിളിച്ച്‌ വിവരം അറിയിച്ചപ്പോഴാണ്‌ സിഐ അധിക്ഷേപിച്ചത്‌. ഇത്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ എക്‌സൈസ് ഇന്റലിജൻസ്‌ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകി.   എക്‌സൈസ്‌ കമീഷണർ എസ്‌ ആനന്ദകൃഷ്ണൻ അന്വേഷണത്തിന് അഡീഷണൽ എക്‌സൈസ്‌ കമീഷണർ എ എസ്‌ നിഷാമിനെ ചുമതലപ്പെടുത്തി. ഇതിനുപുറമെ എക്‌സൈസ് വിജിലൻസും അന്വേഷണം ആരംഭിച്ചു. ഇവരുടെ പ്രാഥമിക റിപ്പോർട്ടിലാണ്‌ നടപടി. Read on deshabhimani.com

Related News