ജിഎസ്‌ടി കോഴ്‌സില്‍ 92 ശതമാനം വിജയം



 മലപ്പുറം പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുവേണ്ടി ജില്ലാ പഞ്ചായത്ത് സൗജന്യമായി  നടപ്പാക്കിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്‌ ഓഫ് ഇന്ത്യയുടെ (ഇന്ത്യൻ പാർലമെന്റ് സ്റ്റാറ്റ്യൂട്ടറി ബോഡി) ജിഎസ്ടി കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 92 ശതമാനം വിജയം. പരീക്ഷ എഴുതിയ 206ൽ 190 പേരും വിജയിച്ചു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്‌ ശനിയാഴ്ച പകൽ 1.30ന്‌ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാളിലെ  ചടങ്ങിൽ വിതരണംചെയ്യും. മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. പി ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയാകും. കൊമേഴ്‌സ് വിദ്യാർഥികൾക്കായുള്ള സൗജന്യ പ്രൊഫഷണൽ കരിയർ സെമിനാറുമുണ്ടാകും.   Read on deshabhimani.com

Related News