ടിപ്പർ ലോറിയിടിച്ച് 
കാർ തലകീഴായി മറിഞ്ഞു



പുതുക്കാട്  ദേശീയപാത കുറുമാലിയിൽ ടിപ്പർ ലോറിയിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ യാത്രികരായ നാലുപേർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച പകൽ രണ്ടോടെയായിരുന്നു  അപകടം. പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂരിലേക്ക് പോയിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. Read on deshabhimani.com

Related News