ഗവേഷണ സ്ഥാപനമാകും

ജില്ലാ ആയുർവേദ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ


സ്വന്തം ലേഖകൻ കൊല്ലം ആരോഗ്യ മേഖലയ്ക്ക് പ്രതീക്ഷയേകി ജില്ലാ ആയുർവേദ ആശുപത്രി വികസന മാസ്റ്റർ പ്ലാൻ. ഗവേഷണ സ്ഥാപനമെന്ന നിലയിൽകൂടി ആശുപത്രിയെ ഉയർത്താൻ ലക്ഷ്യമിട്ടുള്ള 100 കോടിയുടെ പദ്ധതി കേന്ദ്ര –-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. അനുമതിക്കും ഫണ്ടിനുമായി മാസ്റ്റർപ്ലാൻ വൈകാതെ ആയുഷ് മന്ത്രാലയത്തിനും സംസ്ഥാന ആരോഗ്യ വകുപ്പിനും കൈമാറും. ലഭ്യമായ 2.64 ഏക്കർ പൂർണമായി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഇതു യാഥാർഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളും ആയുർവേദ ആശുപത്രിയിൽ ആരംഭിക്കാനാകും. ആശുപത്രിയുടെ സമഗ്ര വികസനമെന്ന ദീർഘകാല ആവശ്യമാണ് നടപ്പാകുന്നത്. നിലവിലെ സൗകര്യം ജില്ലാപഞ്ചായത്തിന് കീഴിൽ ആശ്രാമത്തുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ 50 കിടക്കകളാണ് ജനറൽ വാർഡിലുള്ളത്. 10 കിടക്കയുള്ള വയോജന പരിപാലന വാർഡ്, 10 കിടക്കകളോട് കൂടിയ ജനതാ പേയിങ് വാർഡ്, 16 പേവാർഡ് മുറി എന്നിവയുണ്ട്. ദിവസവും 86 രോഗികളെ കിടത്തി ചികിത്സിക്കുന്നത്തിനുള്ള സൗകര്യമാണുള്ളത്. പഞ്ചകർമ യൂണിറ്റ്, പ്രമേഹരോഗ വിഭാഗം, ശിശുരോഗവിഭാഗം, മർമ ചികിത്സാ വിഭാഗം, സ്ത്രീരോഗ വിഭാഗം, ഓട്ടിസം ബാധിച്ചവർക്കുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ അലർജി വിഭാഗം, കണ്ണ്, ഇഎൻടി വിഭാഗം, ​ഗൃഹസന്ദർശനം അടക്കമുള്ള പാലിയേറ്റിവ് വിഭാഗം, മാനസിക രോഗവിഭാഗം, കായിക ആയുർവേദ വിഭാഗം, യോഗ പ്രകൃതിചികിത്സാ വിഭാഗം എന്നിവയും പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കുള്ള മിനി ഓപറേഷൻ തീയറ്ററോട് കൂടിയ ശല്യതന്ത്ര വിഭാഗവും ഉൾപ്പെടെ ആയുർവേദത്തിലെ അഷ്ടാംഗങ്ങളും ഉൾക്കൊള്ളുന്ന മെഡിക്കൽ കോളേജുകൾക്ക് തുല്യമായ സ്പെഷ്യാലിറ്റികൾ നിലവിലുണ്ട്.                                വരാനിരിക്കുന്നത് പേവാർഡിന് 45,000 ചതുരശ്ര അടി വിസ്തീർണത്തിൽ 
 ആറുനില കെട്ടിടം  ഒരോ നിലയിലും പഞ്ചകർമ തിയറ്റര്‍, കൂട്ടിരിപ്പുകാരുടെ മുറികൾ ഇ –- ടോക്കൺ കൗണ്ടർ പൈതൃക കെട്ടിടം നിലനിർത്തി നിലവിലുള്ള ജനറൽ വാർഡ് 
 നവീകരിക്കൽ പേവാർഡ് മന്ദിരത്തിനു പിന്നിൽ രണ്ടുനിലകളിൽ 
 സ്റ്റാഫ് ക്വാർട്ടേഴ്സ് എക്സ് ലാബ് ഫിസിയോ തെറാപ്പി കോസ്മറ്റോളജി, 
 ജെറിയാട്രിക് വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിടം മാലിന്യസംസ്കരണ പ്ലാന്റ് ലാൻഡ് സ്കേപിങ്, ആയുർവേദ 
 ഔഷധത്തോട്ടം, കാന്റീൻ പഠനഗവേഷണത്തിനും ലൈബ്രറിക്കും കെട്ടിടം Read on deshabhimani.com

Related News