നഷ്ടമായത് മാതൃകാ പൊതു പ്രവർത്തകനെ
എടവക സിപിഐ എം മൂളിത്തോട് ബ്രാഞ്ച് സെക്രട്ടറി ഗൗതമന്റെ വിയോഗത്തിലൂടെ നഷ്ടമായത് മാതൃകാ പൊതുപ്രവർത്തകനെ. ഏതാനും ദിവസം മുമ്പ് രോഗബാധിതനാകും വരെ നാടിന്റെ ഏത് പൊതുകാര്യത്തിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. എടവക ദയ പെയിൻ ആൻഡ് പാലിയേറ്റീവ് ഡയറക്ടർ, കെ എസ്എസ്പിയു എടവക വില്ലേജ് കമ്മിറ്റി അംഗം, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഒ ആർ കേളു എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഏരിയാ സെക്രട്ടറി എ ജോണി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, പാർടി ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. Read on deshabhimani.com