കോടിയേരിക്ക്‌ ആദരാഞ്ജലിയർപ്പിച്ച്‌ നഗരസഭ



തിരുവനന്തപുരം  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‌ ആദരാഞ്‌ജലിയർപ്പിച്ച്‌ തിരുവനന്തപുരം നഗരസഭ. കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സമരതീക്ഷ്‌ണവും സൗമ്യദീപ്തവുമായ ജീവിതത്തിലൂടെ ജനമനസ്സുകളെ കീഴടക്കിയ രാഷ്ട്രീയ നേതാവായിരുന്നു കോടിയേരിയെന്ന്‌ അനുശോചന പ്രമേയത്തിൽ പറഞ്ഞു. അസുഖം  തളർത്തിയപ്പോഴും സംഘടനയുടെ നേതൃത്വപരമായ പങ്കാളിത്തത്തിനും നയപരമായ കാര്യങ്ങൾക്കും കരുത്ത് പകർന്നു.  രാഷ്ട്രീയ നേതാവ്‌, നിയമസഭാംഗം, മന്ത്രി, പ്രതിപക്ഷ ഉപ നേതാവ് എന്നീ നിലകളിൽ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിച്ചതായും മേയർ പറഞ്ഞു.  ഡെപ്യൂട്ടി മേയർ പി കെ രാജു, എസ്‌ സലിം, ജോൺസൻ ജോസഫ്‌, പി അശോക്‌ കുമാർ, ഡി ആർ അനിൽ, പത്മകുമാർ, രാഖി രവികുമാർ, എം ആർ ഗോപൻ തുടങ്ങി   കൗൺസിലിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കോടിയേരിയെ അനുസ്‌മരിച്ചു.  വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവർ, മുൻ എംഎൽഎ വെങ്ങാനൂർ ഭാസ്‌കരൻ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ എംഎൽഎ പുനലൂർ മധു തുടങ്ങിയവരുടെ വേർപാടിലും അനുശോചിച്ചു. അടുത്ത കൗൺസിൽ 11ന്‌ ചേരും. Read on deshabhimani.com

Related News