ഡിവൈഎഫ്‌ഐ കാൽനട ജാഥകൾക്ക്‌ ആവേശത്തുടക്കം

നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഥ മാരായമുട്ടത്ത് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ‘തൊഴിലില്ലായ്‌മയ്‌ക്കെതിരെ... മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം'എന്ന മുദ്രാവാക്യമുയർത്തി നവംബർ മൂന്നിന്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിനു മുന്നോടിയായുള്ള കാൽനട ജാഥകൾക്ക്‌ ജില്ലയിൽ ആവേശത്തുടക്കം. 19 ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ മൂന്നു ദിവസം നീളുന്ന ജാഥ. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഥ വെള്ളിയാഴ്‌ച  മാരായമുട്ടത്ത് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. സമാപന യോഗം ഞായറാഴ്‌ച സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്യും. വർക്കലയിലെ ജാഥ 12ന് ആരംഭിക്കും. കിളിമാനൂർ, പാളയം, മംഗലപുരം എന്നിവിടങ്ങളിൽ 13നും നെടുമങ്ങാട്‌, വഞ്ചിയൂർ, പാറശാല, വെഞ്ഞാറമൂട്‌, കാട്ടാക്കട, വെള്ളറട, കഴക്കൂട്ടം, ആറ്റിങ്ങൽ, വിളപ്പിൽ, നേമം, പേരൂർക്കട എന്നിവിടങ്ങളിൽ 14നും ആരംഭിക്കും. കോവളത്ത് 15 നും ചാലയിൽ 18 നും വിതുരയിൽ 21നും ജാഥകൾക്ക്‌ തുടക്കമാകും. Read on deshabhimani.com

Related News