വർധിപ്പിച്ച ചിട്ടി ജിഎസ്‌ടി നിരക്ക്‌ കേന്ദ്രം പിൻവലിക്കണം

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ 
ഉദ്ഘാടനംചെയ്യുന്നു


കോട്ടയം ചിട്ടിയുടെ ജിഎസ്ടി നിരക്ക്‌ 12ൽ നിന്നും 18 ശതമാനമാക്കിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ(സിഐടിയു) 24–--ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി ശിവദാസമേനോൻ നഗറിൽ(ദർശന ഓഡിറ്റോറിയം കോട്ടയം) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇ എൻ സരിലാൽ അധ്യക്ഷനായി. സെക്രട്ടറി എം എസ് പ്രമോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ യു അനുപമ കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ മുരളീകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം ഷാജി, അപ്രൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അജിത് കുമാർ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്‌ വി കവിതരാജ്, ജോയിന്റ്‌ സെക്രട്ടറി എ ഷാഹിമോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മണിക്കുട്ടി പി കുര്യാക്കോസ്, സന്ധ്യ രാജേഷ് എന്നിവർ സംസാരിച്ചു. യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ സഹായത്തോടെ കെഎസ്എഫ്ഇ ആരംഭിക്കുക, ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി ആശങ്കകൾ പരിഹരിച്ച് ഉടൻ നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: കെ എ അഞ്ജുമോൾ(കോട്ടയം മെയിൻ ശാഖ) –- പ്രസിഡന്റ്‌, സൂര്യ എസ് നായർ (മണർകാട്), കെ വി ജ്ഞാനകുമാർ (പൊൻകുന്നം) –- വൈസ് പ്രസിഡന്റുമാർ, ഇ കെ റെനീഷ് (ആർഒ കോട്ടയം) –- സെക്രട്ടറി, അമൽഘോഷ് (കോട്ടയം മെയിൻ), യു അനുപമ (പൂഞ്ഞാർ തെക്കേക്കര) – ജോയിന്റ് സെക്രട്ടറിമാർ, ശ്രീജിത്ത്‌ എസ് രഘു(ആർ ഒ കോട്ടയം) –- ട്രഷറർ. Read on deshabhimani.com

Related News