കാർഷികവിളകളുടെ സംരക്ഷണത്തിന് 
സോളാർവേലി സ്ഥാപിക്കണം

കർഷകസംഘം പുനലൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം വി കെ അനിരുദ്ധൻ ഉദ്ഘാടനംചെയ്യുന്നു


പുനലൂർ കാർഷികവിളകൾ സംരക്ഷിക്കുന്നതിന് സോളാർവേലി സ്ഥാപിക്കണമെന്ന്‌ കർഷകസംഘം പുനലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജെ പത്മൻ നഗറിൽ (സ്വയംവരഹാളിൽ) സംസ്ഥാന കമ്മിറ്റിഅംഗം വി കെ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ജിജി കെ ബാബു അധ്യക്ഷനായി. വിജയൻ ഉണ്ണിത്താൻ രക്തസാക്ഷി പ്രമേയവും സുരേഷ് ബാബു അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സത്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യൂ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ ഫിലിപ്പ്, വിജയൻ ഉണ്ണിത്താൻ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് രാജേന്ദ്രൻ നായർ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം, അഡ്വ. എസ് ശ്യാം, ഷൈൻ ദീപു, എ ആർ കുഞ്ഞുമോൻ, ആർ സജീവൻ, സുധീർ ലാൽ, എസ് അൻവർ, സുരേഷ് ബാബു, അരോമൽ, ആർ ലൈലജ എന്നിവർ സംസാരിച്ചു.  പൊതുസമ്മേളനം പുനലൂർ മാർക്കറ്റ് ജങ്‌ഷനിൽ തിങ്കൾ വൈകിട്ട് നാലിന്‌ എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും.  ഭാരവാഹികൾ: ജിജി കെ ബാബു (പ്രസിഡന്റ്‌), സുരേഷ് കുമാർ, നിഷാറാണി (വൈസ് പ്രസിഡന്റ്‌), ടൈറ്റസ് സെബാസ്റ്റ്യൻ (സെക്രട്ടറി), വിജയൻ ഉണ്ണിത്താൻ, സുരേഷ് ബാബു, (ജോയിന്റ്‌ സെക്രട്ടറി), പി വിജയൻ (ട്രഷറർ). Read on deshabhimani.com

Related News