ഹിദായത്ത് റാസി ഒഡിഷ എഫ് സി 
മാനേജര്‍

ഹിദായത്ത്‌ റാസി


 മലപ്പുറം സൂപ്പർ കപ്പ്‌ ജേതാക്കളായ ഒഡിഷ എഫ്‌സി സീനിയർ ടീം മാനേജരായി മക്കരപ്പറമ്പ് സ്വദേശി ഹിദായത്ത്‌ റാസി. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെയും അണ്ടർ 18 ടീമിന്റെയും മാനേജരായിരുന്നു. ഐഎസ്‌എൽ കിരീടം നേടാൻ ലക്ഷ്യമിടുന്ന ഒഡിഷയ്‌ക്ക്‌ അഞ്ച്‌ വർഷമായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന റാസിയുടെ അനുഭവ സമ്പത്ത്‌ മൂതൽക്കൂട്ടാകുമെന്നാണ്‌ പ്രതീക്ഷ.  ഇതോടെ മൂന്ന് ഐഎസ്എൽ ക്ലബ്ബുകളുടെ സീനിയർ ടീമിന്റെ മാനേജർ ചുമതലയിൽ മലപ്പുറത്തുകാരായി. ഹൈദരാബാദ് എഫ്സിയുടെ മാനേജർ മമ്പാട് സ്വദേശി നിഥിൻ മോഹനാണ്‌. കൊണ്ടോട്ടി സ്വദേശി ഷഹസാദാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജർ. Read on deshabhimani.com

Related News