ത്രിപുര ഐക്യദാർഢ്യ സദസ് ഇന്ന്‌ പെരിന്തൽമണ്ണയിൽ



 മലപ്പുറം ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ഐക്യദാർഢ്യസദസ് ബുധനാഴ്‌ച. വൈകിട്ട്‌ അഞ്ചിന്‌ പെരിന്തൽമണ്ണ ചെറുകാട്‌ കോർണറിലാണ്‌ സദസ്. സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും.  അർധ ഫാസിസ്റ്റ്‌ വാഴ്‌ചക്കെതിരെയും ത്രിപുരയിലെ പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌ സദസ്. ബിജെപി അധികാരത്തിലേറിയശേഷം ത്രിപുരയിൽ മറ്റു പാർടികളുടെ സ്വതന്ത്ര രാഷ്‌ട്രീയ പ്രവർത്തനം സാധ്യമല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഇതര രാഷ്‌ട്രീയ പാർടികളുടെ ഓഫീസുകൾ തകർത്തും പ്രവർത്തകരെ ആക്രമിച്ചും ജനാധിപത്യം കശാപ്പുചെയ്യുകയാണ്‌ ബിജെപി. ഇതിനെതിരെയുള്ള ഐക്യദാർഢ്യ സദസിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News