കുട്ടനെല്ലൂർ ഗവ.കോളേജ് 
സുവർണ ജൂബിലി 
ആഘോഷങ്ങൾക്ക് തുടക്കം

കുട്ടനെല്ലൂർ ഗവ. സി അച്യുതമേനോൻ കോളേജിലെ സുവർണ ജൂബിലി ആഘോഷം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


ഒല്ലൂർ തൃശൂരിന്റെ സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലത്തിൽ സുവർണ മുദ്ര പതിപ്പിച്ച കുട്ടനെല്ലൂർ ഗവ. സി അച്യുതമേനോൻ കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം  മന്ത്രി ഡോ.  ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.     പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഓൺലൈൻ റിസോഴ്സ് ഇനീഷ്യേറ്റീവ് കൊളീജിയറ്റ് എഡ്യൂക്കേഷൻ സ്റ്റുഡിയോയുടെ ഉദ്ഘാടനം റവന്യു  മന്ത്രി കെ രാജൻ നിർവഹിച്ചു.  അലുംമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിൽ നടപ്പാക്കുന്ന സൈക്കിൾ ചലഞ്ചിന്റെ ഉദ്ഘാടനം മേയർ എം കെ വർഗീസ് നിർവഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  കൗൺസിലർ ശ്യാമള വേണുഗോപാൽ, പ്രിൻസിപ്പൽഡോ. ആർ രമ്യ, കൊമേഴ്സ് വിഭാഗം മേധാവി എസ് വി രാജ് കുമാർ, വർഗീസ് വാഴപ്പിള്ളി, ടി കെ രാഘവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News