രാജ്യം കീഴടക്കി
വയനാടന്‍ പെണ്‍കരുത്ത്

അഭിലാഷയും ശ്രുതിയും


കൽപ്പറ്റ സോഫ്റ്റ്,  ബെയ്‌സ് ബോൾ ചാമ്പ്യൻഷിപ്പുകളിൽ രാജ്യം കീഴടക്കി വയനാടൻ പെൺകരുത്ത്.  പരിയാരം സ്വദേശിനി അഭിലാഷ രാമചന്ദ്രനും മണിയങ്കോട് സ്വദേശിനി ശ്രുതി ശ്രീധരനുമാണ് രാജ്യത്തിന്റെ അഭിമാനം കാത്ത വയനാടൻ താരങ്ങൾ.  നേപ്പാളിൽ ഇക്കഴിഞ്ഞ മാസം നടന്ന അന്തർദേശീയ ബെയ്‌സ് ബോൾ ചാമ്പ്യൻഷിപ്പിലായിരുന്നു ഇവരുടെകൂടി മികവിൽ രാജ്യം കിരീടം ചൂടിയത്‌.  നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ ടീമുകളായിരുന്നു മത്സരത്തിലെ എതിരാളികൾ. പരിയാരം സ്വദേശിയായ‌  അഭിലാഷ ഏഴാംതരത്തിൽ പഠിക്കുമ്പോഴാണ് സോഫ്റ്റ്, ബെയ്‌സ് ബോൾ താരമാകുന്നത്.  13 വർഷത്തെ തന്റെ കരിയറിനിടയിൽ സബ് ജൂനിയർ, ജൂനിയർ മത്സരങ്ങളിൽ രാജ്യത്തിനായി ജഴ്‌സിയണിഞ്ഞ അഭിലാഷ 12 തവണ കേരളത്തിനായും ബാറ്റ് വീശി. 2021ൽ ദേശീയ ചാമ്പ്യൻപട്ടവും കേരളത്തിന് ലഭിച്ചത് അഭിലാഷയുടെകൂടി മികവിലാണ്.  ഫാറൂഖ് കോളേജിൽ ലൈബ്രറി സയൻസിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് അഭിലാഷ. പരിയാരത്തെ രാംനിവാസിൽ രാമചന്ദ്രൻ-–-ബിന്ദു ദമ്പതികളുടെ മകളാണ് . അഭിരാമാണ് സഹോദരൻ.    മുണ്ടേരി സ്‌കൂളിൽ ഏഴാംതരത്തിൽ പഠിക്കുമ്പോഴാണ് മണിയങ്കോട് സ്വദേശിനി ശ്രുതിയും സോഫ്റ്റ്, ബെയ്‌സ് ബോൾ മേഖലയിലേക്ക് വരുന്നത്. 10 വർഷമായി വ്യത്യസ്ത കാറ്റഗറികളിലെ ജില്ലാ ടീമുകളിൽ സ്ഥിരം സാന്നിധ്യമാണ് ശ്രുതി.  ഫാറൂഖ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്‌.  മണിയങ്കോട്ടെ ശ്രീധരനും സരസ്വതിയുമാണ്‌ മാതാപിതാക്കൾ. ശ്രാവൺ സഹോദരനും.   Read on deshabhimani.com

Related News