കുടുംബശ്രീ ഒരുക്കും 
2 ലക്ഷം ദേശീയ പതാക

ചേര്‍ത്തല കളവംകോടം വയലാര്‍ വിമെന്‍സ് വെല്‍ഫെയര്‍ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ സൊസൈറ്റിയില്‍ ദേശീയ പതാക തയ്യാറാക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍


ആലപ്പുഴ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ കാമ്പയിനായി ജില്ലയിൽ കുടുംബശ്രീ ഒരുക്കുന്നത്‌ രണ്ടു ലക്ഷം പതാകകൾ. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണമെന്നാണ് സർക്കാർ നിർദേശം. കുടുംബശ്രീയുടെ കീഴിലെ 40 ഓളം തയ്യൽ യൂണിറ്റുകളിൽ പതാകകൾ തയ്യാറാക്കുന്നുണ്ട്. മുൻകൂട്ടി പ്രിന്റ്‌ ചെയ്‌തുവന്ന തുണി മുറിച്ച് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള പതാകയാക്കുകയാണ്.   പതാകകൾ 12ന്‌ മുമ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും സഹകരണത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കിൽ പതാകകൾ എത്തിക്കും. Read on deshabhimani.com

Related News