എൽഡിഎഫ്‌ പ്രതിഷേധിച്ചു; കാരശേരിയിലെ കുടിവെള്ള പദ്ധതി നിർത്തില്ല



കാരശേരി  പഞ്ചായത്തിലെ കുടുംബശ്രീ "തീർത്ഥം’ കുടിവെള്ള പദ്ധതി ലൈസൻസ് റദ്ദ് ചെയ്യാൻ ഭരണസമിതി നടത്തിയ നീക്കം എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്‌  മാറ്റിവച്ചു. ഭരണസമിതി യോഗത്തിൽ മാന്ത്രയിലെ പദ്ധതി റദ്ദ് ചെയ്യാൻ   18ാം വാർഡ് അംഗം കുഞ്ഞാലി മമ്പാട്ടാണ്‌ ആവശ്യപ്പെട്ടത്‌. സ്വകാര്യ വ്യക്തിയുടെ പരാതിയുണ്ടെന്നായിരുന്നു ഭാഷ്യം.  ലൈസൻസ് പുതുക്കാൻ കുടുബശ്രീ പ്രവർത്തകർ  നൽകിയ അപേക്ഷ   പരിഗണിക്കരുതെന്നും യുഡിഎഫ് അംഗം ആവശ്യപ്പെട്ടു.  38 അജൻഡകൾ ഉണ്ടായിരുന്ന യോഗത്തിൽ ഒന്നാമത്തെ അജൻഡയായാണ്‌ ഇത്‌ ഉൾപ്പെടുത്തിയത്‌. അതേസമയം, സുപ്രധാനമായ 2022 –-- 23 വർഷത്തെ പദ്ധതി അന്തിമമാക്കൽ അവസാനത്തെ അജൻഡയാക്കുകയും ചെയ്‌തു.   കഴിഞ്ഞവർഷം  75 ശതമാനത്തിൽ കുറവ് മാത്രം ഫണ്ട്‌ ചെലവഴിച്ചതിനാൽ ഈ വർഷം അതനുസരിച്ചുള്ള തുക മാത്രമാണ്‌ പഞ്ചായത്തിന്‌ ലഭ്യമാകുക. കാരശേരിയുടെ വികസനത്തിന്‌  ലഭിക്കേണ്ട പണം തുടർച്ചയായി നഷ്ടപ്പെടുത്തുന്ന ഭരണസമിതി പുതിയ വർഷത്തെ പദ്ധതികൂടി അട്ടിമറിക്കുകയാണെന്ന്‌  എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 2022-–-23 വർഷത്തെ പദ്ധതി ചർച്ച മറ്റൊരു ദിവസം നടത്തണമെന്ന എൽഡിഎഫ്  ആവശ്യവും ഒടുവിൽ ഭരണ സമിതി അംഗീകരിച്ചു. എൽഡിഎഫ് അംഗങ്ങളായ കെ പി ഷാജി, കെ ശിവദാസൻ, ഇ പി അജിത്ത്, കെ കെ നൗഷാദ്, എം ആർ  സുകുമാരൻ, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് യോഗത്തിൽ പ്രതിഷേധിച്ചത്. Read on deshabhimani.com

Related News