സ്‌നേഹത്തിന്റെ മയമുണ്ട്‌ ഇവരുടെ ചപ്പാത്തിക്ക്‌

മടിക്കൈ കീക്കാംകോട്ടെ ചപ്പാത്തി നിർമാണ യൂണിറ്റ്


മടിക്കൈ ഗോതമ്പുമാവു പരത്തി തീയിൽ പൊള്ളിച്ചെടുത്ത ചപ്പാത്തി വിളമ്പി  പഞ്ചാബികൾ  കേരളത്തിൽ പുതുരുചി പരിചയപ്പെടുത്തിയപ്പോൾ , 96 വർഷത്തിനിപ്പുറം ജില്ലയിലെ തീൻമേശയിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്‌  ‘സ്‌നേഹ’ ചപ്പാത്തികൾ.  കീക്കാംകോട്ടെ  കുടുംബശ്രീ വനിതകളാണ് ജില്ലയിലെ  കടകളിൽ  പതിനായരിക്കണക്കിന്‌  ചപ്പാത്തി എത്തിക്കുന്നത്. അതും ലക്ഷങ്ങൾ വിലയുള്ള യന്ത്രത്തിൽ  പരത്തി ചുട്ടെടുത്ത്. കീക്കാംകോട്ട് ജിഎൽപി സ്കൂളിന് സമീപത്തെ രണ്ട് കടമുറികളിലാണ്‌ സ്നേഹ ചപ്പാത്തി മേക്കിങ് യൂണിറ്റ് തുടങ്ങിയത്. കെ വി പുഷ്പ, വി പ്രസീന, പി കെ പ്രമീള, വി വി ബിന്ദു, എൻ വി ശാലിനി എന്നിവരാണ് സംരംഭകർ. അർച്ചന കുടുംബശ്രീയിലെ അം​ഗങ്ങളാണിവർ. നാലുലക്ഷത്തിലേറെ വിലയുള്ള യന്ത്രമാണ് മാവു കുഴക്കുന്നതും പരത്തുന്നതും പാതി വേവിച്ച് കയ്യിൽ തരുന്നതും. യുട്യൂബ്‌  വീഡിയോ കണ്ടതാണ് ഇത്തരം  സംരംഭത്തിന് പ്രചോദനമായത്. കോയമ്പത്തൂരിലൊക്കെ പോയി നിർമാണ രീതി കണ്ടുപഠിച്ചാണ്  തുടക്കം. ഇപ്പോൾ ഉണ്ണിയപ്പവും എത്തിക്കുന്നുണ്ട്.    Read on deshabhimani.com

Related News