തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 
ദുരന്തനിവാരണത്തിന്‌ പദ്ധതി

ദുരന്ത നിവാരണവും പ്രാദേശിക സർക്കാരുകളും എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാല 
മന്ത്രി കെ രാജൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്  തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പഞ്ചവത്സര പദ്ധതിയിൽ ദുരന്തനിവാരണത്തിന്‌ പദ്ധതി തയ്യാറാക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു.   ദുരന്തനിവാരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടത്‌ തദ്ദേശ സ്ഥാപനങ്ങളാണ്‌.  മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന സുസ്ഥിര  വികസനത്തെക്കുറിച്ചാണ് കേരളം ചർച്ചചെയ്യേണ്ടതെന്നും കെ രാജൻ പറഞ്ഞു.   ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ദുരന്തനിവാരണവും പ്രാദേശിക സർക്കാരും ശിൽപ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ കില അധ്യാപകൻ സി വിനോദ് കുമാറും  ഡോ.പി ആർ അരുണും  ഡെപ്യൂട്ടി കലക്ടർ -ഇ അനിതകുമാരിയും ക്ലാസെടുത്തു.  സ്ഥിരംസമിതി അധ്യക്ഷരായ വി പി ജമീല, പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  ജില്ലാ പഞ്ചായത്ത് വെെസ്‌ പ്രസിഡന്റ എം പി ശിവാനന്ദൻ സ്വാഗതവും സെക്രട്ടറി ടി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News