പൂത്തുറയിൽ കടൽക്ഷോഭം

കടൽക്ഷോഭത്താൽ പൂത്തുറഭാഗത്ത് തിര റോഡിലേക്ക്‌ അടിച്ചുകയറുന്നു


ചിറയിൻകീഴ് അഞ്ചുതെങ്ങ് പഞ്ചായത്തിന്റെയും ചിറയിൻകീഴ് പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പൂത്തുറഭാഗത്ത് കടൽക്ഷോഭത്താൽ വലഞ്ഞ് യാത്രക്കാർ. ശക്തമായ തിരകൾ റോഡിലേക്ക് അടിച്ചുകയറി വഴിയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും അപ്പാടെ നനയ്ക്കുകയാണ്. വലിയ തിരകൾ റോഡിലേക്ക് അടിച്ചുകയറുന്നതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും  അപകടം ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന തീരദേശ റോഡാണ് ഇത്. ധാരാളം വീടുകളും സ്ഥിതിചെയ്യുന്നു. കടൽഭിത്തി കെട്ടി  വീടുകളെയും യാത്രക്കാരെയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. Read on deshabhimani.com

Related News