മികച്ച രണ്ടാമത്തെ വനിതാ സഹകരണ 
സംഘമായി ബാലരാമപുരം സംഘം



നേമം മികച്ച സഹകരണ സംഘങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അവാർഡിൽ മികച്ച രണ്ടാമത്തെ വനിതാ സഹകരണ സംഘമായി ബാലരാമപുരം വനിതാ സഹകരണ സംഘം ടി 961. അന്തർദേശീയ സഹകരണ ദിനാഘോഷത്തോട്‌ അനുബന്ധിച്ച് പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകാരികളുടെ യോഗത്തിൽ പ്രൊഫ. വി എൻ മുരളി അവാർഡ് പ്രഖ്യാപിച്ചു. വി കെ പ്രശാന്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ അധ്യക്ഷനായി. 35 വർഷം പൂർത്തിയാക്കുന്ന ബാലരാമപുരം വനിതാ സഹകരണ സംഘത്തിന് കൂടുതൽ ആത്മവിശ്വാസം നല്കുന്നതാണ് അവാർഡെന്നും ഇടപാടുകാരുടെ സഹായങ്ങൾക്ക്‌ നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ജി കൃഷ്ണമ്മാളും സെക്രട്ടറി എസ് ജയലേഖയും പറഞ്ഞു.   Read on deshabhimani.com

Related News