വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം

കിഴക്കേകോട്ടയിൽ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനോട് പ്രതിഷേധിക്കുന്ന വഴിയോര കച്ചവടക്കാർ


ചാല - അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റൈൽസിനു മുമ്പിലെ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു. എന്നാൽ  വഴിയോര കച്ചവട യൂണിയൻ നേതാക്കൾ ഇടപെട്ട് കച്ചവടം പുനഃസ്ഥാപിച്ചു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി കൃഷ്ണൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി അനിൽ കുമാർ, യൂണിയൻ ചാല ഏരിയ സെക്രട്ടറി ശിവൻകുട്ടി, പ്രസിഡന്റ്‌ എസ് കലാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉദയൻ, അശോകൻ, ഹുസൈൻ, ഷാജി, ഗീത തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News