നോറ വൈറസ്‌: 
10 പേരുടെ 
സാമ്പിൾ 
പരിശോധനക്കയച്ചു



 പെരിന്തൽമണ്ണ അങ്ങാടിപ്പുറം പഞ്ചായത്ത്‌ പരിധിയിലെ സ്വകാര്യ നഴ്‌സിങ്‌ കോളേജ്‌ വിദ്യാർഥിനിക്ക്‌ നോറ വൈറസ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ 10 പേരുടെ  സാമ്പിളുകൾ തിരുവനന്തപുരത്തേക്ക്‌  പരിശോധനക്കയച്ചു. നാലു ദിവസങ്ങൾക്കകം പരിശോധനാ ഫലം ലഭ്യമാകുമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതർ അറിയിച്ചു. കോളേജിലെ 25 വിദ്യാർഥികൾക്ക്‌ ലക്ഷണം കണ്ടതിനെ തുടർന്ന്‌ സാമ്പിളുകൾ ലാബിലേക്കയച്ചു. ഇതിൽ ഒന്നാണ്‌ പോസിറ്റീവായത്‌. പ്രദേശത്ത്‌ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. Read on deshabhimani.com

Related News