ടെക്നിക്കൽ 
മാനേജർ, 
പ്രൊജക്ട് കമീഷണർ നിയമനം



കണ്ണൂർ ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെആർഡബ്ല്യുഎസ്എ കണ്ണൂർ മേഖലാ കാര്യാലയത്തിനുകീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമീഷണർ തസ്തികകളിൽ  നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ, -ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബിടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എൻജിനീയറിങ്/ വാട്ടർ സപ്ലൈ പ്രോജക്ടിൽ ജോലിചെയ്ത പ്രവൃത്തിപരിചയം എന്നിവയാണ് പ്രോജക്ട് കമീഷണറുടെ യോഗ്യത. കൂടിക്കാഴ്‌ച  ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2707601, 8281112248.   Read on deshabhimani.com

Related News