ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ 
ആര്‍എസ്എസ്‌ വധശ്രമം

ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി ആകാശിനെ കെ വി സുമേഷ് എംഎൽഎ സന്ദർശിക്കുന്നു


ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ്സുകാർ വധിക്കാൻ ശ്രമിച്ചു. ചിറക്കൽ ഓണപ്പറമ്പിലെ  പി ആകാശ്(21), എം കിരൺ(21)  എന്നിവരെയാണ് മാരകായുധങ്ങളുമായി   സംഘടിച്ചെത്തിയ ആർഎസ്‌എസ്സുകാർ ആക്രമിച്ചത്.    ശനിയാഴ്ച രാത്രി 11.30 ഓടെ  ക്ഷേത്രപരിസരത്ത്‌ ആർഎസ്എസ്സുകാരായ അർജുൻ, ആകാശ്, സൂരജ്, നവീൻ, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ  വടിവാളും ഇരുമ്പ് വടിയും കൊണ്ടായിരുന്നു ആക്രമണം.  തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും  മർദിച്ചു. വടിവാൾ വീശിയപ്പോൾ  പ്രതിരോധിച്ച ആകാശിന്റെ കൈകൾക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. കിരണിന് തലയ്ക്കും പരിക്കുണ്ട്.  ഇരുവരെയും എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ വി സുമേഷ് എംഎൽഎ, സിപിഐ എം ചിറക്കൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ വി സതീശൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.  സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊ ർജിതമാക്കിയതായി പൊലീസ് അറിയിച്ചു.  ക്ഷേത്രപരിസരത്ത്‌ തമ്പടിച്ച്  ബോധപൂർവം  സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ് എസുകാർ ശ്രമിക്കുന്നതെന്ന്‌ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും  ആവശ്യപ്പെട്ടു.           Read on deshabhimani.com

Related News