ഗുണ്ടകൾക്കെതിരെ ‘ആഗ്‌ ’ ജില്ലയിൽ 85 പേർ പിടിയിൽ



 കാഞ്ഞങ്ങാട് ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ  ശക്തമായ നടപടിയുമായി ജില്ലാ പൊലീസ്‌. ആക്ഷൻ എഗൈൻസ്‌റ്റ്‌ ആന്റി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് (ആഗ്) ഓപ്പറേഷനിൽ  ജില്ലയിൽ 85 പേരെ അറസ്‌റ്റ്‌ ചെയ്‌തു.   ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ നേതൃത്വത്തിൽ ശനി രാത്രി മുതൽ ഞായർ പുലർച്ചെവരെ  മുഴുവൻ സ്‌റ്റേഷൻ പരിധികളിൽ നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനിലാണ്‌ 85 പേരെ  പിടികൂടിയത്‌. പൊലീസ്‌ സ്‌റ്റേഷനികളിൽ തയ്യാറാക്കിയ  ക്രിമിനലുകളുടെ പട്ടിക സൂക്ഷമപരിശോധന നടത്തി തയ്യാറാക്കിയ 210 പേരുടെ  പട്ടികയിൽ നിന്നാണ്‌  കോമ്പിങ്ങ് ഓപ്പറേഷൻ നടത്തിയത്‌. മയക്കുമരുന്ന്‌, ക്വട്ടേഷൻ, സ്‌ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ തുടങ്ങിയ കേസുകളിലെ പ്രതികൾ ഇവരിലുണ്ട്‌.   മഞ്ചേശ്വരം, കുമ്പള, കാസർകോട്‌, വിദ്യാനഗർ,  ബേക്കൽ, കാഞ്ഞങ്ങാട്‌ സ്‌റ്റേഷനുകളിലാണ്‌ കൂടുതൽപേർ അറസ്‌റ്റിലായത്‌. ക്രിമിനലുകൾ അറസ്‌റ്റിലായെങ്കിലും ഇവരുടെ വീടുകളും ബന്ധങ്ങളും നിരീക്ഷിക്കും.    കാപ്പ: 24 പേർ അറസ്‌റ്റിലായി  28 വാറണ്ട് പ്രതികൾക്കെതിരെയും നടപടിയെടുത്തു. കുറ്റകൃത്യങ്ങൾക്ക്‌ ജില്ലയിൽ നിന്ന്‌ നാടുകടത്തിയ ആറുപേർ പുറത്താണെന്ന്‌ ഉറപ്പാക്കി.  കഴിഞ്ഞവർഷം കാപ്പ ചുമത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌ ജില്ലയിലാണ്‌.   26 കേസിൽ 24 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 20 പേർ ജയിലിലാണ്‌. മയക്കുമരുന്ന്‌ കടത്തിനും വിൽപ്പനക്കുമെതിരെയും നടപടി ശക്തമാക്കി. 21 കേസ്‌ രജിസ്‌റ്റർ ചെയ്തു. എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും അടിച്ചമർത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കി. Read on deshabhimani.com

Related News