"പേടിസ്വപ്നം കണ്ടപോലെ'

ഫസൽ


സാങ്കേതിക തകരാർമൂലം അടിയന്തര 
ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ 
യാത്രക്കാരന്റെ അനുഭവം വേങ്ങര ചെറിയൊരു പേടിസ്വപ്നം കണ്ടുണര്‍ന്നതുപോലെയാണ് കുന്നുംപുറം അമ്പിളിപ്പറമ്പൻ ഫസലിപ്പോള്‍.  വെള്ളി രാത്രി 7.30ഓടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം അടിയന്തര ലാന്‍ഡിങ് നടത്തിയ ജിദ്ദ–-കരിപ്പൂർ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫസൽ. 182 മറ്റ്‌ യാത്രക്കാരും.  പെരിന്തൽമണ്ണ ദുബൈ ഗോൾഡ് സൂക്കിലെ ജീവനക്കാരനായ ഫസൽ, ഉംറ നിർവഹിക്കാനായി 28 ദിവസംമുമ്പാണ് സൗദിക്കുപോയത്. വെള്ളിയാഴ്ച മടങ്ങി. വൈകിട്ട് 6.30ന് കരിപ്പൂരിലെത്തിയപ്പോൾത്തന്നെ പൈലറ്റിന്‌ സാങ്കേതിക തകരാർ  മനസിലായി. രണ്ടുതവണ കരിപ്പൂരിന്റെ ആകാശത്ത് വട്ടമിട്ടെങ്കിലും ലാന്‍ഡിങ് സാധ്യമല്ലെന്ന് മനസിലാക്കി വിമാനം നെടുമ്പാശേരിയിലേക്ക് പറന്നു.  നെടുമ്പാശേരിയിൽ അഞ്ചുതവണ ചുറ്റി. രണ്ടുതവണ ലാന്‍ഡിങ്ങിന്‌ ശ്രമിച്ചു. ഇതിനിടെ സീറ്റ് ബെൽറ്റ് ധരിച്ച് സുരക്ഷിതമായിരിക്കാൻ ജീവനക്കാർ അറിയിച്ചു. സീറ്റിൽ തലയമർത്തിയും മുൻഭാഗത്ത് കൈകൊണ്ട് ശക്തമായി പിറകിലേക്ക് അമർത്താനും പറഞ്ഞതോടെ  ഭയം ഇരട്ടിച്ചു. എന്നാൽ, പൈലറ്റിന്റെ മനഃസാന്നിധ്യംകൊണ്ട്  മൂന്നാംശ്രമത്തിൽ വിമാനം ലാന്‍ഡ് ചെയ്തു. അപ്പോഴേക്കും എല്ലാ സുരക്ഷാസംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.  ‘ലാന്‍ഡിങ് ലിവറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതാണ് പ്രശ്ന കാരണമെന്ന് പിന്നീട് മനസിലായി. അന്ന് അർധരാത്രിയിൽ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങി. ഏതായാലും വലിയൊരപകടത്തിൽനിന്ന്‌ തലനാരിഴക്ക് രക്ഷപ്പെട്ടത് ആശ്വാസം–-- ഫസല്‍ പറഞ്ഞു.’ Read on deshabhimani.com

Related News