കൊണ്ടോട്ടി, മഞ്ചേരി, മങ്കട 
ഏരിയാ സമ്മേളനങ്ങൾക്ക്‌ തുടക്കം

സിപിഐ എം മങ്കട ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


 മലപ്പുറം  സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള കൊണ്ടോട്ടി, മഞ്ചേരി, മങ്കട ഏരിയാ സമ്മേളനങ്ങൾക്ക്‌ ഉജ്വല തുടക്കം. കൊണ്ടോട്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി ശ്രീരാമകൃഷ്‌ണനും മഞ്ചേരിയിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും മങ്കടയിൽ സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎയും പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.  കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചേലേമ്പ്ര ടി പി വാസു വൈദ്യർ നഗറിൽ എൻ രാജൻ പതാക ഉയർത്തി. കെ പി സന്തോഷ്, പി കെ മോഹൻദാസ്, ഇ കെ മലീഹ, ടി വി ഷബീബ് മലൂഫ് എന്നിവരങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് പ്രവർത്തന റിപ്പോർട്ടും പി കെ മോഹൻദാസ് രക്തസാക്ഷി പ്രമേയവും അഡ്വ. സി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി പി അനിൽ എന്നിവർ പങ്കെടുക്കുന്നു.     മഞ്ചേരി ഏരിയാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ എ എൻ ശിവരാമൻ നായർ നഗറിൽ (തൃക്കലങ്ങോട് നാസ് ഓഡിറ്റോറിയം) മുതിർന്ന അംഗം സി വിജയലക്ഷ്മി പതാക ഉയർത്തി. വി ജ്യോതിഷ്, എം നിസാറലി, ഇ കെ ആയിശ, ശങ്കരൻ കൊരമ്പയിൽ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്‌. ഏരിയാ സെക്രട്ടറി വി അജിത്ത്കുമാർ പ്രവർത്തന റിപ്പോർട്ടും കെ ഹരിദാസൻ രക്തസാക്ഷി പ്രമേയവും എൻ നിധീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത്, ഇ ജയൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.   മങ്കട ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് പടപ്പറമ്പ് പറവത്ത് അലവിക്കുട്ടി നഗറിൽ (മലബാർ ഓഡിറ്റോറിയം) മുതിർന്ന അംഗം പി അബ്ദു പതാക ഉയർത്തി. പി കെ കുഞ്ഞുമോൻ, ടി കെ റഷീദലി, പി പി സുഹറാബി, വി പി അയ്യപ്പൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ഏരിയാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് പ്രവർത്തന റിപ്പോർട്ടും മോഹൻ പുളിക്കൽ രക്തസാക്ഷി പ്രമേയവും  എം പി സലീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ എന്നിവർ പങ്കെടുക്കുന്നു. മൂന്ന്‌ സമ്മേളനങ്ങളും ഞായറാഴ്‌ച സമാപിക്കും. ശനിയാഴ്‌ച റിപ്പോർട്ടിൻന്മേൽ ചർച്ചയും പൊതുചർച്ചയും പൂർത്തിയായി. Read on deshabhimani.com

Related News