പാലോട് കാർഡ് ബാങ്കിന് പുരസ്‌കാരം

മികച്ച പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനുള്ള പുരസ്കാരം പാലോട് കാർഡ് ബാങ്ക്‌ പ്രസിഡന്റ്‌ 
എസ്‌ സഞ്ജയനും സെക്രട്ടറി വൈജുകുമാറും ചേർന്ന്‌ വി ജോയി എംഎൽഎയിൽനിന്ന്‌ ഏറ്റുവാങ്ങുന്നു


തിരുവനന്തപുരം ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനുള്ള പുരസ്കാരം പാലോട് കാർഡ് ബാങ്കിന്. വായ്പാ വിതരണത്തിലും കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനമാണ് ബാങ്ക് കാഴ്ചവച്ചത്. 36 കോടി രൂപയുടെ കാർഷിക വായ്പ ഉള്‍പ്പെടെ 55 കോടി രൂപ വായ്പയായി കഴിഞ്ഞ സാമ്പത്തിക വർഷം നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ഒടിഎസിലൂടെ 93 ലക്ഷം രൂപയുടെ ഇളവ് സഹകാരികൾക്ക് നൽകി.  13 ലക്ഷം രൂപയുടെ ആനുകൂല്യവും നൽകി. വായ്പ തിരിച്ചടവ് കൃത്യമായി പാലിക്കുന്നവർക്ക് ഗുഡ് പേ മാസ്റ്റർ സ്കീമിലൂടെ 36 ലക്ഷം രൂപയുടെ ആനുകൂല്യവും നൽകിയിട്ടുണ്ട്. ഒപ്പം സഹകാരികൾക്ക് മികച്ച സേവനങ്ങൾ നൽകിവരുന്ന ജില്ലയിലെ പ്രധാന സഹകരണ ധനകാര്യ സ്ഥാപനമാണ് പാലോട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനം ബാങ്ക് നടത്തി. തിരുവനന്തപുരം സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ പ്രാഥമിക സഹകരണ സംഘം മാനേജ്മെന്റ്കളുടെ സംസ്ഥാന പ്രസിഡന്റ്‌ വി ജോയി എംഎൽഎയിൽനിന്ന്‌ പാലോട്‌ കാർഡ്‌ ബാങ്ക്‌ പ്രസിഡന്റ്‌ എസ്‌ സഞ്ജയനും സെക്രട്ടറി വൈജുകുമാറും ചേർന്ന്‌  ഉപഹാരം ഏറ്റുവാങ്ങി. Read on deshabhimani.com

Related News